കേരളോത്സവം ഫുട്ബോൾ: സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് എ ടീമിന് കിരീടം

മാനന്തവാടി: വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന മാനന്തവാടി നഗരസഭാ കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് എ ടീം ജേതാക്കളായി. ഫൈനലിൽ സോക്കർ സ്റ്റാറിന്റെ തന്നെ ബി ടീമിനെ ഷൂട്ടൗട്ടിൽ 5–4ന് പരാജയപ്പെടുത്തിയാണ് എ ടീം കിരീടം നേടിയത്. ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *