Headlines

അൽഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യം: ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

വെള്ളമുണ്ട: അൽ ഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യമാണെന്ന്

ജാമിഅ മർകസ് കുല്ലിയ മുദരിസ്സും

‘സുന്നി വോയ്സ്’ മാഗസിൻ എഡിറ്ററുമായ

ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.

അൽഫുർഖാൻ 228 മത് സ്വലാത്ത് മജ്ലിസ്സും

ശൈഖ് രിഫാഈ, അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ മോണിറ്ററിംഗ് സമിതിയുടെ ജില്ലാ തല അവാർഡ് ഇത്തവണ വെള്ളമുണ്ട

അൽഫുർഖാൻ സ്ഥാപനത്തിന് കരസ്ഥമാക്കാൻ സാധിച്ചത് പ്രശംസനീയമാണെന്നും

ഇബ്രാഹിം സഖാഫി ചടങ്ങിൽ പറഞ്ഞു.

ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു.

ഉമർ സഖാഫി കെപി, സ്വാലിഹ് സഖാഫി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *