ദ്വിദിന മിനി ക്യാംപ് ‘ജ്വാല’ ആരംഭിച്ചു.

കൽപറ്റ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ദ്വിദിന മിനി ക്യാംപ് ‘ജ്വാല’ ആരംഭിച്ചു. ക്യാപിന്റെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് “സുഖദം” ആയുർവേദ മെഡിക്കൽ ക്യാംപും നടത്തി.
ദ്വിദിന ക്യാംപ് ജ്വാലയുടെ ഉദ്ഘാടനം കൽപറ്റ മുൻസിപ്പൽ കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ അധ്യക്ഷത വഹിച്ചു. വി എച് എസ് ഇ പ്രിൻസിപ്പൽ ദേവകൃഷ്ണൻ ഡി, പ്രോഗ്രാം ഓഫിസർ സിന്ധു ഡി കെ , ശ്രീജിത്ത് വാകേരി, ഹാദിൽ ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *