കൽപ്പറ്റ : തൃശൂർ മാളയിൽ ഹോളി ഗ്രേസ് അക്കാദമിയിൽ നടക്കുന്ന സി.ബി.എസ്.ഇ സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിൽ ഡി പോൾ പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവതീർത്ഥ ആർ നായർ മലയാളം കഥാ രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി . വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാഷ വേദി സംഘടിപ്പിച്ച ഇൻറർനാഷണൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, 2026 ൽ സാഹിത്യ വേദി കഥാപുരസ്കാരം ,2025ൽ പത്മപ്രഭ ചെറുകഥ പുരസ്കാരം ,വേൾഡ് മലയാളി ഗ്ലോബൽ ഭാഷാ വേദി സംഘടിപ്പിച്ച ഇൻറർനാഷണൽ കഥാരചന മത്സരത്തിൽ നാലാം സ്ഥാനം , ഒയിസ്ക മില്ല ടോപ് ടീൻ മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം എന്നീ പുരസ്കാരങ്ങൾ ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട് .
സിബിഎസ്ഇ സംസ്ഥാന കലോത്സവം: കഥാരചനയിൽ ദേവതീർത്ഥ ഒന്നാം സ്ഥാനം നേടി.
