ൽകല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കോയമ്പത്തൂർ ശ്രീനാരായണ ഗുരു കോളേജിലെയും ശ്രീനാരായണ ഗുരു പോളിടെക്നിക് കോളേജിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും.
ഇവർ ശേഖരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ശ്രീനാരായണ ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയ്ക്ക് കൈമാറി. കോളേജിലെ വിദ്യാർത്ഥികളും സംബന്ധിച്ചു. കോയമ്പത്തൂർ ശ്രീനാരായണ കോളേജിലെ സോഷ്യല്‍ വർക്ക് ആന്റ് സൈക്കോളജി വിഭാഗം ഫാക്കല്‍റ്റികളും വിദ്യാർത്ഥികളും ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് കൗണ്‍സിലിംഗ് നല്‍കാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ. പി.ചാത്തുക്കുട്ടി അറിയിച്ചു.
വയനാട് ദുരിതബാധിതര്‍ക്ക് ശ്രീനാരായണ ഗുരു കോളേജിന്റെ സഹായം
