മുട്ടില്‍: കെസിവൈഎം മാനന്തവാടി രൂപത കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടി മുട്ടില്‍ ടൗണില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്ത് സ്ത്രീ സുരക്ഷ ഇന്നും തുലാസ്സിലാണെന്നും, കൊല്‍ക്കത്തയില്‍ ജോലി സ്ഥലത്ത് വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഡോക്ടറും, മധ്യപ്രദേശില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കൊലചെയ്യപ്പെട്ട നഴ്‌സും ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയും അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷ നടപടി ഉണ്ടാവുകയും ചെയ്യണമെന്ന് ആവശ്യം മുന്നോട്ടുവച്ചാണ് സമരം സംഘടിപ്പിച്ചത്.കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, നടവയല്‍ മേഖലാ പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍, നടവയല്‍ മേഖല വൈസ് പ്രസിഡന്റ് എയ്ഞ്ചല്‍ പയ്യനാട്ട് എന്നിവര്‍ സംസാരിച്ചു. കെസിവൈഎം മാനന്തവാടി രൂപത ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ് തെക്കേമുറിയില്‍, സെക്രട്ടറി അലീഷ ജേക്കബ് തെക്കിനാലില്‍, ട്രഷറര്‍ ജോബിന്‍ ജോയ് തുരുത്തേല്‍, കോഡിനേറ്റര്‍ ജോബിന്‍ മാര്‍ട്ടിന്‍ തടത്തില്‍, കെസിവൈഎം സംസ്ഥാന സെനറ്റ് അംഗം റ്റിബിന്‍ പാറക്കല്‍,കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ, രൂപത ആനിമേറ്റര്‍ സി.ബെന്‍സി ജോസ് എസ് എച്ച് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ പരിപാടിയില്‍ തരിയോട് കല്‍പ്പറ്റ നടവയല്‍ മേഖലകളില്‍ നിന്നായി അന്‍പതോളം പേര്‍ പങ്കെടുത്തു.
സ്ത്രീ സുരക്ഷ വികസനത്തേക്കാള്‍ പരമപ്രധാനം; കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
