ന്യൂനപക്ഷ കമ്മീഷന്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

കൽപറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷിദ്, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ സിറ്റിങ്ങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തും. 31 ന് രാവിലെ 10 ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *