കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലൈബറി ഒരുക്കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഇടപെടലിനെത്തുടര്‍ന്ന് മലപ്പുറം മേലാറ്റൂര്‍ വിദ്യാരംഗം കലാസാഹിത്യ വേദി പുസ്തകങ്ങളും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ സംഘടന ഫ്യൂമ അലമാരകളും ലഭ്യമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. റംലത്ത് പുസ്തകങ്ങളും വിദ്യാരംഗം കലാ സാഹിത്യവേദി കണ്‍വീനര്‍ ബി. നാജിയത്ത് അലമാരകളും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എസ്.ആര്‍. ജന്നിഫറിന് കൈമാറി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സക്കീര്‍ ഹുസൈന്‍, എച്ച്എം ഫോറം സെക്രട്ടറി ടി. സലാം, മുരളി, സിബിന്‍, വിനോദ്, സജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഒരുക്കാന്‍ പുസ്തകങ്ങളും അലമാരകളും നല്‍കി.
