വാളാട് : വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ സമ്പൂർണ്ണ ആധിപത്യം നേടി ജി.എച്ച്.എസ്. എസ് തൃശ്ശിലേരി . സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ നാല് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും, സബ്ജൂനിയർ ആൺകുട്ടികൾ, സബ്ജൂനിയർ പെൺകുട്ടികൾ വിഭാഗങ്ങളിൽ റണ്ണേഴ്സ് അപ്പും നേടി. ആകെ 25 സ്വർണ്ണവും, 10 വെള്ളിയും, 6 വെങ്കലവും നേടിയാണ് തൃശ്ശിലേരി ചാമ്പ്യൻപ്പട്ടത്തിലേക്ക് എത്തിയത്.പരിമിതമായ സാഹചര്യങ്ങളിൽ പരിശീലനം നേടിയ 42 കുട്ടികളാണ് കായിക അധ്യാപകരായ ടി.കെ..അനീഷ്, പി.റ്റി. ഷിജോ എന്നിവരുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്കെടുത്തത്.വിജയികളെ സ്കൂൾ പി.ടി.എ യും ,സ്റ്റാഫ് കൗൺസിൽ യോഗവും അഭിനന്ദിച്ചു. യോഗത്തിൽ പി.ടി.എ. പ്രസിഡണ്ട് കെ. സക്കീർ , പ്രിൻസിപ്പാൾ എ.പി. ഷീജ,ഹെഡ്മാസ്റ്റർ ടി.കെ.ഫാത്തിമത്ത് ഷംല, പി.ടി.എ. വൈസ് പ്രസിഡന്റ് ജയന കെ. പ്രമോദ്, റോബിൻ മാനുവൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി ജി.എച്ച്.എസ്.എസ്. തൃശിലേരി
