ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു

പടിഞ്ഞാറത്തറ : കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബെംഗളൂരു ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ ഉത്തരമേഖലാ ഫിഷറീസ് ജോയൻ്റ് ഡയറക്‌ടർ ബി.കെ. സുധീർകിഷൻ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയർ കൃഷ്‌ണൻ, അസിസ്‌റ്റൻ്റ് എൻജിനീയർ അനിൽ, ശാസ്ത്ര‌ജ്‌ഞയായ അസ്‌ന പി.കെ, ടെക്‌നിക്കൽ ഓഫിസർ വിജയകുമാർ, അഡാക് ടെക്നിക്കൽ ഓഫിസർ അഖിഷ, ഫിഷറീസ് ഓഫിസർമാരായ സുനിത, നൗഫൽ, സംഘ ഭാരവാഹികളായ സന്ദീപ്, അനിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *