വാളാട് പുന്നശ്ശേരി വട്ടോളി പേര്യയാ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

വാളാട് പുന്നശ്ശേരി വട്ടോളി പേര്യയാ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.*

പേര്യ: തവിഞ്ഞാൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പേരിയ – വാളാട് ടൗണുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പേരിയ വട്ടോളി കാരംകോട്ട് പുന്നശ്ശേരി കോളിച്ചാൽ വാളാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തിലെ നാട്ടുകാർ ഒരുമിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു വാളാട് നിന്ന് എളുപ്പത്തിൽ പേര്യയായിൽ എത്തിപ്പെടാവുന്ന റോഡാണ് കാലങ്ങളായി അറ്റത്ത് പണി പോലും ചെയ്യാതെ മഴക്കാലമായാൽ നടന്നു പോകാൻ പോലും സാധിക്കാത്ത വിധം ചെളിക്കുളമായി കിടക്കുന്നത് നിലവിൽ ഈ റോഡിൽ വാളാട് മുതൽ കരിക്കാട്ടിൽ വാരെയും പേര്യയ മുതൽ വട്ടോളി വാരെയും മാത്രമാണ് ടാറിങ് ഉള്ളത് പുന്നശ്ശേരി മുതൽ വട്ടോളിവാരെ ഇപ്പോഴും പഴയ മൺറോഡ് മാത്രമാണ് നിലവിലുള്ളത്

ഈ ഭാഗങ്ങളിൽ മൺറോഡ് ആയതുകൊണ്ട് തന്നെ മഴക്കാലം തുടങ്ങിയാൽ പുന്നശ്ശേരി കുനിയമ്മൽ കാരങ്കോട്ട് ഭാഗത്തുള്ള ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ് ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ എത്തിപ്പെടാത്ത അവസ്ഥ നിലവിൽ വനപാത ആയതുകൊണ്ട് തന്നെ വനവകുപ്പിന്റെ ക്ലിയറൻസ് ആവശ്യമാണ് എന്നാൽ 3 മീറ്റർ വീതിയിൽ വനത്തിൽ കൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡ് നിർമ്മാണത്തിനായി വനംവകുപ്പിന് മറ്റു തടസ്സങ്ങൾ ഇല്ല . അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പാത സഞ്ചാരയോഗികമാക്കണം എന്നാണ് ആക്ഷൻ കമ്മിറ്റി അഭിപ്രായപ്പെടുന്നത് അല്ലാത്തപക്ഷം പ്രദേശത്തെ ആളുകളെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു .പുന്നശ്ശേരി കോളനിയിൽച്ചേർന്ന സർവകഷി യോഗത്തിൽ അഭിലാഷ് പുഴക്കര സ്വാഗതവും വെള്ളൻ കളമൊട്ടമ്മൽ ആദ്യക്ഷവും വഹിച്ചയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു 3ആം വാർഡ് മെമ്പർ സുമത അച്ചപ്പാൻ, രണ്ടാം വാർഡ് മെമ്പർ ശ്രീമതി സ്വപ്ന പ്രിൻസ്, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി മീനാക്ഷി രാമൻ എന്നിവർ രക്ഷാധികാരികളയും, ശ്രീ ചന്ദ്രൻ കവുമ്മൽ അഭിലാഷ്, കൃഷ്ണൻ കുനിമ്മൽ, എന്നിവർ ചെയർമാൻ, കൺവീനർ, ട്രഷറർ എന്നിവരായും തിരഞ്ഞെടുത്ത 25അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *