കാർഷിക സാമഗ്രികളൾ വിതരണം ചെയ്ത

നിരവിൽപ്പുഴ: കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ്ഗ വികസന ഉപപദ്ധതി പ്രകാരം മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മധുവനം ഫാർമർ പ്രൊഡ്യൂസർ കമ്പനി, തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗക്കാരായ 30 ഓഹരിയുടമകൾക്ക് കാർഷിക സാമഗ്രികളുടെയും, നടീൽ വസ്തുവിൻ്റെയും വിതരണം 30/08/2024 രാവിലെ 10.30 ന്, നിരവിൽപ്പുഴ വായനശാല പരിസരത്ത് വിതരണം ചെയ്തു.
വിതരണം ചെയ്യുന്ന തീറ്റപ്പുൽ വിത്തും അനുബന്ധ കാർഷിക ഉപകരണങ്ങളും വയനാട്ടിലെ കാലിത്തീറ്റ ക്ഷാമത്തിന് പരിഹാരമാകും വിധം ഇതിന്റെ ഗുണഭോക്താക്കളായ ഓഹരിയുടമകൾക്ക് ഒരു വലിയ വരുമാന മാർഗ്ഗമായി മാറണമെന്ന് തൻ്റെ ഉത്ഘാടന പ്രസംഗത്തിൽതൊണ്ടർനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. അംബിക ഷാജി പറഞ്ഞു.
ശ്രീമതി . രമ്യ താരേഷ് ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്പ്രെയർ, പുൽ വിത്ത്, വളം, കട്ടർ എന്നിവയുടെ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു.
വെള്ളായണി കാർഷിക കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായDr. Sharu S.R., Dr. Gayathri G. എന്നിവർ തിറ്റ പുൽ കൃഷിയെക്കുറിച്ച് ക്ലാസുകൾ നയിച്ചു.
അഭിലാഷ് തോമസ് ( CEO , മധുവനംFPO) ശ്രീ. അനിൽ തോമസ് ( CBB0 കോർഡിനേറ്റർ), ശ്രീ വെള്ളൻ ( മധുവനം FP O ) ശ്രീമതി. ബിന്ദു മണപ്പാട് ( 14ാം വാർഡ് മെമ്പർ) ചന്തു മാസ്റ്റർ , അന്നമ്മ തുടങ്ങിയവർ സെബാസ്റ്റ്യൻ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *