വരയാൽ : ടാഗോർ ഗ്രസ്ഥാലയവും വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ടോട്ടം റിസോഴ്‌സ് സെന്റററുമായി സഹകരിച്ചു കൊണ്ട് വിദ്യാകിരണം പരിപാടിക് തുടക്കം കുറിച്ചു.
ടോട്ടം റിസോഴ്സ് സെന്ററിന്റെ പദ്ധതികളെ കുറിച്ച് ഡയറക്ടർ ജയ്ശ്രീകുമാർ വിശദീകരിച്ചു. സെൻ്ററിൻ്റെ ഗവേണിങ് കൗൺസിൽ അംഗമായ
നീതു, പ്രവർത്തകരായ ജിബിന, ശ്രേയ, സുനീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വരയാൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ആനന്ദൻ കെ വി പരിപാടിക്ക് ആശംസകൾ അറിയിച്ചു. വരയാൽ എസ് എൻ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ വി കെ സിദ്ദീഖ് മാസ്റ്റർ, ജിബിൻമാസ്റ്റർ എന്നിവരും ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വായന ശാല ജോയിൻ്റ് സെക്രട്ടറി മൃദുൻ ആർ സ്വാഗതവും വൈസ് പ്രസിഡണ്ട് ടോമി പി ജെ നന്ദിയും പറഞ്ഞു. മനോജ് എം ഷെയ്സൺ, എബിൻ,എബിസൺ, അമീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ടോട്ടം റിസോഴ്സ് സെൻ്ററും, തുവക്കം NGO യും ചേർന്ന് കുട്ടികൾക്കുള്ള പഠന സാമഗ്രികളും, ഭക്ഷ്യ സാമഗ്രികൾ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
