ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ആദരിച്ചു.

പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഡയ്‌റക്ടര്‍ ഫാ.കുര്യാക്കോസ് പുവത്തും കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രോയസ് എക്‌സിക്യൂട്ടീവ് ഡയറ്കടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയ്‌റ്കടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി തോമസ്, എം.കെ മാത്യുസ്, ജിന്‍സി ബിനു, സലീന്‍ നമ്മനാരിയില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *