മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണമെന്നു സ്വാതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കര്‍ഷകരുള്‍പ്പെടെ എല്ലാ വിഭാഗവും സാമ്ബത്തിക പ്രയാസം അനുഭവിക്കുകയാന്നെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മായന്‍ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്‌ദുല്‍ അസീസ് ഉദ്‌ഘാടനം ചെയ്‌തു.
മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സര്‍ക്കാരിന്റെ അവ്യക്‌തതയ്‌ക്കെതിരെ ജില്ലാ കമ്മറ്റി സെപ്‌റ്റംബര്‍ രണ്ടിന് നടത്തുന്ന കലക്‌ടറേറ്റ് മാര്‍ച്ചില്‍ നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. പുഴക്കല്‍ ഉസ്‌മാന്‍, കെ. കുഞ്ഞമ്മദ്, എ.കെ. ഇബ്രാഹിം, വെട്ടന്‍ മമ്മുട്ടി ഹാജി, അത്തിലന്‍ ഇബ്രാഹിം ഹാജി, വി.സി. അമ്മദ്, വി. പോക്കര്‍, ഉസ്‌മാപള്ളിയാല്‍, യൂസുഫ് തുരുത്തിയില്‍, നാസര്‍ കേളോത്ത്, സെയ്‌ത് മുഹമ്മദ്, യു. മൊയ്‌തു, പി. കുഞ്ഞബ്‌ദുല്ല, വി. മായന്‍, സി.വി. അന്ത്രു, കെ.എം. മമ്മുട്ടി, മൊയ്‌തുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി സലീം. കെ.സി സ്വാഗതം പറഞ്ഞു. തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ് ഉസ്‌മാന്‍ പള്ളിയാല്‍, ഡയറക്‌ടര്‍ യൂസുഫ് തുരുത്തിയില്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
ജില്ലയിലെ എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണം: സ്വാതന്ത്ര കര്‍ഷക സംഘം
