കൽപറ്റ: സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ.ബേബി (കനവ് ബേബി 70) അന്തരിച്ചു.
കനവ് എന്ന പേരിൽ ഗോത്ര വിഭാഗ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം തുടങ്ങിയത് ബേബിയാണ്. വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിൻ്റെ നാട്ടുഗദ്ദിക നാടകം, മാവേലി മൻ്ററം സാഹിത്യ കൃതി എന്നിവ പ്രസിദ്ധമായിരുന്നു. കണ്ണൂർ ജില്ലയിലെ മാവിലായിയിൽആണ് ബേബി ജനിച്ചത്. പിന്നീട് 1973 ൽ വയനാട്ടിലേക്ക് എത്തുകയായിരുന്നു. ഗോത്ര വിഭാഗ കുട്ടികൾക്കായി 1994 ആണ് കനവ് എന്ന വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചത്. നാട്ടുഗദ്ദിക എന്ന നാടകവുമായി അദ്ദേഹം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. വയനാട് സാംസ്കാരിക വേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി കേരളത്തിലുട നീളം നാടകം അവതരിപ്പിച്ചത്.
സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ.ബേബി (70) അന്തരിച്ചു.
