എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : ആരോഗ്യവകപ്പ്, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. യുവ സമൂഹത്തിനിടയിൽ എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്ക്കരണം ഊർജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമൻ സി ഷാജു, അമൽ പ്രിൻസ് എന്നിവർ ഒന്നാം സ്ഥാനം നേടി. സുൽത്താൻ ബത്തേരി ഇംഗ്ലീഷ് സ്‌കൂളിലെ നേതൻ ബിജു, ജോഷ്വോ ജേക്കബ് എന്നിവർ രണ്ടാം സ്ഥാനവും വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വൈഭവ് പി പ്രദീപ്, അഭിനവ് എസ് അനിൽകുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മെഡിക്കൽ കോളേജിലെ സ്‌കിൽ ലാബിൽ നടന്ന പരിപാടിയിൽ ജില്ലാ ടി.ബി ആൻഡ് എയ്ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ കെ. ഗോപാലകൃഷ്ണ അധ്യക്ഷനായി. ഡോ എ അജിത്, എ.ആർ.ടി മെഡിക്കൽ ഓഫീസർ ഡോ കെ.ടി ജാലിബ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ടെക്‌നിക്കൽ അസിസ്റ്റന്റ് വിനീഷ് കുമാർ, ജില്ലാ ടി.ബി.എച്ച്.ഐ.വി കോ-ഓർഡിനേറ്റർ വി.ജെ ജോൺസൺ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ സലീം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *