കാവുംമന്ദം: വിഎഫ്പിസികെ തരിയോട് സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. സമിതി ഹാളില്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.വി. ഉണ്ണിക്കൃഷ്ണന്‍, പടിഞ്ഞാറത്തറ എസ്‌കെഎസ് പ്രസിഡന്റ് കെ.സി. ജോസഫ്, വിഎഫ്പിസികെ
ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂതന കൃഷിരീതികളും മാര്‍ക്കറ്റിംഗും എന്ന വിഷയത്തില്‍ വെറൈറ്റി ഫാര്‍മറും വിവിധ പുരസ്‌കാര ജേതാവുമായ എസ്പി സുജിത്ത് പ്രഭാഷണം നടത്തി. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലയില്‍ നേന്ത്രക്കുല തറവില കിലോഗ്രാമിനു 30 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. സമിതി മുന്‍ പ്രസിഡന്റ് വി.ജെ മാത്യു സ്വാഗതവും എന്‍.ജെ. ഷാജി നന്ദിയും പറഞ്ഞു.
കാര്‍ഷിക സെമിനാര്‍ നടത്തി.
