കൊയിലേരി : എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനും കൊയിലേരി സെൻ്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ തുടക്കമായി.
സി ബി സി ഐ വൈസ് പ്രസിഡണ്ടും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത വി. കുർബ്ബാനയർപ്പിച്ചു.
രാവിലെ 9 മണിക്ക് വികാരി ഫാദർ വർഗ്ഗീസ് മറ്റമനയുടെ നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ ബിഷപ്പിന് സ്വീകരണം നൽകി.
കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി രൂപതയുടെ സഹായത്തോടെ പൂർത്തികരിക്കുന്ന ഭവനങ്ങളും ബിഷപ്പ് സന്ദർശിച്ചു.
കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ 8 നോമ്പ് തിരുനാളിന് തുടക്കം
