മാനന്തവാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി ഡോക്ടേഴ്സിന് വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 450 കിലോ ഭാരം ഉയർത്തി 103 കിലോ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും നാഷണൽ സെലെക്ഷനും കരസ്ഥമാക്കി ഡോ.അലൻ ജോസഫ്. മാനന്തവാടി മെഡിക്കൽ കോളേജിലേ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ സേവനം അനുഷ്ടിച്ചു വരികയാണ് ഇദ്ദേഹം.
മാനന്തവാടിയിലെ HEXAD ജിമ്മിൽ ആണ് പരിശീലനം ചെയ്യന്നത്. നാഷണൽ അത്ലറ്റുമാരായ ഉബൈദ്, അനസ്, അമൽ, അജ്നാസ്, അർജ്ജുൻ എന്നിവരാണ് പരിശീലകർ.
