കൽപ്പറ്റ: മഴ ശക്തമായാല്‍ വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഐസർ മൊഹാലിയുടെ പഠനത്തില്‍ പറയുന്നത്.
മണ്ണിന്റെ ഉറപ്പ് കുറഞ്ഞതും, പാറകളും മണ്ണും ഇളകിയിരിക്കുന്നതും, തുലാമഴയും കനത്താല്‍, കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.വിദഗ്ധർ ഇതിനെ “ഡാമിങ് എഫക്റ്റ്” എന്നാണ് വിളിക്കുന്നത്. ഉരുള്‍പൊട്ടലില്‍ നിന്ന് ഒഴുകിയെത്തുന്ന കല്ലുകളും മണ്ണും നിർദ്ദിഷ്ടമായ സ്ഥലത്ത് അടിഞ്ഞുകൂടി, ഒരു അണക്കെട്ട് പോലെയാവുകയും അതോടെ പ്രഹരശേഷി വർദ്ധിക്കുകയും ചെയ്യുന്നുഈ ഘടകങ്ങള്‍ ചേർന്ന്, കൂടുതല്‍ മഴയോടെ വീണ്ടും ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ഈ മുൻകരുതലുകള്‍ മനസിലാക്കി, അതാത് മേഖലയില്‍ പ്രാധാന്യമുള്ള മുൻകരുതല്‍ നടപടികള്‍ എടുക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
