ഭാഷാ പഠനം;അറിവിന്റെ അഴങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നു: കെ.ടി ഹംസ മുസ്ലിയാർ.

കൽപ്പറ്റ: ഭാഷ പഠിക്കുന്നതിലൂടെ അറിവിന്റെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാൻ സാധിക്കുമെന്നും പുതിയതലമുറ ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും കെ.ടി ഹംസ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പ്ലോർ ഇൻറർനാഷണലിന്റെ പുതിയ ബ്രാച്ച് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കായായിരുന്നു അദ്ദേഹം.അറബിക് ഇംഗ്ലീഷ് ഹിന്ദി ഭാഷാ പരിശീലനങ്ങൾ,ട്രാൻസലേഷൻ കോഴ്സ്,ടൈപിങ് അറബിക് ഇംഗ്ലീഷ് ഉൾപ്പെടെ കോഴ്സുകളാണ് എക്സ്പ്ലോറിൽ നൽകപ്പെടുന്നത്. ജില്ലയിലെ പ്രഥമ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടാണ് എക്സ്പ്ലോർ ഇൻറർ നാഷണൽ. ചടങ്ങിൽ ഡോ.നജ്മുദ്ദീൻ, അഡ്വ.അംജദ് ഫൈസി,അസീസ് മാസ്റ്റർ,റിയാസ് ഫൈസി പാപ്ലശ്ശേരി,ലത്വീഫ് ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *