സാക്ഷരതാ വാരാചരണത്തിന് തുടക്കമായി

ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാവാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാക്ഷരതാ പതാക ഉയര്‍ത്തി വാരാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉഷ തമ്പി, ജൂനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍ സൂശീല, ബിന്ദു പ്രകാശ്, ബീനാ ജോസ്, സിന്ധു ശ്രീധരന്‍, അമല്‍ ജോയ്, എന്‍.സി പ്രസാദ്, കെ. വിജയന്‍, ജൂനിയര്‍ സൂപ്രണ്ട് പി. സന്തോഷ് കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ്, പി.വി.ജാഫര്‍ എന്നിവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെപ്റ്റംബര്‍ 8 ന് സംഘടിപ്പിക്കുന്ന സാക്ഷരതാവാരാചരം ജില്ലാതല ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *