മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കല്ലോടി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതിവകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം,എടവക ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് മോഡൽ ഹോമിയോ ഡിസ്‌പെൻസറി വാളേരി (ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, എടവക ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ കല്ലോടി ഉദയ വായനശാലയിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഹമ്മദ് കുട്ടി ബ്രാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ശിഹാബ് ആയാത്ത് ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു, ചെയർപേഴ്സൺ, മെഡിക്കൽ ഓഫീസർ ഡോ. ദീപ പി പി (മെഡിക്കൽ ഓഫീസർ ജി എച് ഡി വാളേരി) സ്വാഗതം പറഞ്ഞു. ഗിരിജ സുധാകരൻ (വൈസ് പ്രസിഡന്റ്‌, എടവക ഗ്രാമ പഞ്ചായത്ത്‌ ), ശ്രീമതി ജംഷീറ ശിഹാബ് (മെമ്പർ വാർഡ് 17), ശ്രീമതി ലത വിജയൻ (മെമ്പർ വാർഡ് 18) എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ 81 ആളുകൾ പങ്കെടുത്തു.

Dr ഹിമ മെഡിക്കൽ ഓഫീസർ എൻ എ എം ആരോഗ്യപരമായ വാർദ്ധക്യം, ആഹാര രീതികൾ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി, പിന്നീട് ഡോ വീണാ വിജയൻ യോഗ ഇൻസ്‌ട്രക്ടർ ജി എച് ഡി വാളേരി വയോജനങ്ങൾക്കായി സിറ്റിംഗ് യോഗസന ക്ലാസ്സ്‌ നടത്തി.

60 വയസ്സ് മുതൽ 90 വയസ്സുള്ളവർ വരെ ക്യാമ്പിൽ പങ്കെടുത്തു. പ്രമേഹ പരിശോധന, ബി എം ഐ., ബി പി,

കൂടാതെ, പ്രായ സംബന്ധമായ വ്യാധികൾക്ക് ഒരു സമഗ്ര സ്ക്രീനിങ്ങും നടത്തുകയുണ്ടായി.

ശ്രീമതി സുലൈഖ ഉസ്മാൻ ഫാർമസിസ്റ്റ്, ശ്രീ നിസാർ സി കെ അറ്റെൻഡർ, ശ്രീമതി സൗമ്യ (MPHW), ശ്രീമതി ഗീത (ആശ) ശ്രീമതി എൽസമ്മ (ആശ), ശ്രീമതി ലിസി (ആശ) ശ്രീമതി നാരായണി (ആശ) എന്നിവർ ക്യാമ്പിൽ സേവനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *