വെണ്ണിയോട്: കമ്പളക്കാട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിശപ്പുരഹിത കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പദ്ധതി ടി.സിദ്ധിഖ് എം എൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ബേബി പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെനീഷ് , ജോബിൻ ജോസ്, അജി കുര്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.സി.ദേവസ്യ, ബിജെപി മണ്ഡലം പ്രസിഡൻ്റ് എസ്.പി. സജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അബ്ദുല്ല, യുഎഫ് പി എ ദേശീയ ചെയർമാൻ സിബി തോമസ്, കെ.പി.ഷാജു, സൂപ്പിക്കുട്ടി, ഗഫൂർ വെണ്ണിയോട് എന്നിവർ സംസാരിച്ചു. ക്ലബ് ട്രഷറർ ടോണി മാത്യു നന്ദി പറഞ്ഞു
വിശപ്പുരഹിത കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
