പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പുലര്‍ത്തിയില്ല.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പുലര്‍ത്തിയില്ലെന്ന് യുഡിഎഫ് ജില്ലാ യോഗം ആരോപിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സന്ദര്‍ശനം നടത്തിയിട്ടും ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കുന്നില്ല. വിദേശത്ത് പഠിക്കുന്നവരും ഉപരിപഠനം നിലച്ചതുമായ നിരവധി വിദ്യാര്‍ഥികള്‍ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. ഇവരെ പ്രത്യേകം പരിഗണിച്ച് ആവശ്യമായ സഹായം നല്‍കണം. ദുരന്തബാധിത കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണം. ദുരന്തത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്ക് ശേഖരിച്ച് നഷ്ടത്തിന്റെ തോത് അനുസരിച്ച് സഹായം ലഭ്യമാക്കണം. പുഞ്ചരിമട്ടത്ത് ഇനിയും ദുരന്തസാധ്യതയുണ്ടെന്ന സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അഹമ്മദ് ഹാജി, ടി. സിദ്ദിഖ് എംഎല്‍എ, പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, കെ.കെ. വിശ്വനാഥന്‍, എം.സി. സെബാസ്റ്റ്യന്‍, ജോസ് തലച്ചിറ, കെ.കെ. ദാമോദരന്‍, വി.എ. മജീദ് ടി.ജെ. ഐസക്, പ്രവീണ്‍ കുമാര്‍, ജോസഫ് കളപ്പുര, റസാഖ് കല്‍പ്പറ്റ, എന്‍.കെ. റഷീദ്, കെ.വി. പോക്കര്‍ ഹാജി, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, അബ്ദുള്ള മാടക്കര, ആന്റണി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *