Headlines

തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’

വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു.
കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ
ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും
ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ
ഏറ്റുവാങ്ങി.
ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി
ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു.
എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ അനിൽകുമാർ വി,
യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ പ്രിൻസിപ്പൽ
സബിൻ എടവലത്ത്,
ഡയറക്ടർ ശ്രീഹരി കാടേങ്ങര,
എസ് കെ എം ജെ പ്രിൻസിപ്പൽ
സാവിയോ ഓസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു
കൂടാതെ ജില്ലയിലെ അറുപത് ഹയർ സെക്കന്ററി സ്കൂളിലേയും പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു.

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പുതിയ തലമുറക്ക് കൂടി പരിചയപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ള ഗ്രന്ഥകർത്താവിന്റെ നേതൃത്വലുള്ള ക്യാമ്പയിനാണ് ‘തദ്ദേശപഠനം വിദ്യാർത്ഥികളിൽ ‘എന്നത്.
കരിമ്പുമ്മൽ
യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷനുമായി
സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *