കൽപ്പറ്റ: ഓണം ഖാദി മേളയോടാനുബന്ധിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കിയിട്ടുള്ള സമ്മാന പദ്ധതിയുടെ നാലാംവാര നറുക്കെടുപ്പ് വിജയികൾക്കുള്ള ഗിഫ്റ്റ് വോച്ചർ വിതരണോദ്ഘാടനം കൽപ്പറ്റയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു കെ അധ്യക്ഷത വഹിച്ചു. സ്വയം പര്യാപ്തതയുടെ പ്രതീകമായി , ഇന്ത്യൻ ദേശീയതയുടെ പര്യായമാ യി ഗാന്ധിജി തുടങ്ങിയ ഖാദി പ്രസ്ഥാനം നിലനിർത്തുവാൻ ആളുകൾ മുന്നോട്ട് വരണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഖാദി പൂർണമായും കൈകൊണ്ടു നൂൽ നൂറ്റു കൈകൊണ്ടു നെയ്യുന്ന വസ്ത്രങ്ങളാണ് ഇതിനു പലപ്പോഴും മിൽ തുണികളുടെ ഫിനിഷ് കിട്ടാറില്ല എന്നാൽ യാതൊരു കൃത്രിമത്തവും ഇല്ലാതെ നിർമിക്കുന്ന വസ്ത്രങ്ങളാണ് . പ്രൊഡക്ടിവിറ്റി കുറവായതിനാൽ വസ്ത്രങ്ങൾക്ക് വിലകൂടുതലുമാണ് ..എന്നാൽ ഈ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കൂലി കുറവാണു താനും അതിനാലാണ് ഗവണ്മെന്റ് റിബേറ്റ് നൽകുന്നത്. .ഖാദി വസ്ത്രങ്ങൾ പരുത്തിയിൽ നിന്നും ഉല്പാദിപ്പിക്കുന്നവയാണ് ശരീരത്തിന് യാതൊരു ദോഷവും ഇതിൽ നിന്ന് ഉണ്ടാകുകയില്ല കൃത്രിമ നിറങ്ങളാലും സിന്തറ്റിക് തുണികളാലും ആകർഷകമായി ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങളുമായി ഖാദിയെ താരതമ്യം ചെയ്യരുത് എല്ലാക്കാര്യത്തിലും സ്വന്തം ലാഭം നോക്കുന്നവർക്ക് വേണ്ടിയുള്ളതല്ല ഖാദി . ദേശ സ്നേഹവും പ്രകൃതി സ്നേഹവും സഹജീവി സ്നേഹവും ഉളള മനുഷ്യർക്ക് വേണ്ടി ഉള്ളതാണ്. ഖാദി പ്രോത്സാഹനം ഓരോ പൗരന്റെയും കടമയാണെന്നും ജുനൈദ്കൈപ്പാണി ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഖാദിക്കു സെപ്തെമ്പർ 14 വരെ 30% ഗവ റിബൈറ്റ് ലഭിക്കുന്നതാണ്. മേളയോടാനുബന്ധിച്ചു ഓരോ 1000 രൂപയുടെ പർ ചയ്‌സിനും സമ്മാനകൂപ്പൺ നൽകുന്നതും ആഴ്ചത്തോറുമുള്ള നറുക്കെടുപ്പിൽ 5000, 3000,1000 രൂപയുടെ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സമ്മാന ഗിഫ്റ്റ് വൊച്ചാറുകലിന്മേൽ ഖാദി വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ KSFE ഗാലക്സി ചിട്ടിയിൽ മൂന്നാം സമ്മാനർഹർക്ക് ksfe നൽകുന്ന ഗിഫ്റ്റ് വൊച്ചർ പ്രകാരമുള്ള ഖാദി തുണിത്തരങ്ങളും നൽകി വരുന്നു.
നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
