Headlines

സാക്ഷരതാ ദിനാചരണവും ആദരായനവും സംഘടിപ്പിച്ചു

പനമരം: പനമരം ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച അന്തർദേശീയ
സാക്ഷരതാ ദിനാചരണവും ആദരായനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുഷമ ഇ അധ്യക്ഷത വഹിച്ചു.
പ്രേരക് സൽമ വി, ജോബെഷ് എ. ജി, ഷമീം വി തുടങ്ങിയവർ സംസാരിച്ചു.പത്താം തരം തുല്യതാ പഠിതാക്കളിൽ മുതിർന്ന അംഗമായ രജനി പി.കെ യെ ചടങ്ങിൽ ആദരിച്ചു.

അക്ഷര ജ്ഞാനത്തിന്റെ പ്രധാന്യവും, മഹത്വവും ഉദ്ഘോഷിക്കാനുള്ള ദിവസമാണ് സെപ്റ്റംബർ എട്ടു
സാക്ഷരതദിനമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ സാമൂഹിക വികസനവും, വ്യക്തി വികസനവും സാധ്യം ആകുകയുള്ളു. അക്ഷരങ്ങൾ ലോകത്തേക്ക് തുറക്കുന്ന ഒരു ജാലകം ആണ്. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനെ രാജ്യ പുരോഗതിയിൽ സംഭാവന ചെയ്യാനാവൂ.
ഇന്ന് ലോകത്ത് 773 മില്യൺ നിരക്ഷരർ ഉണ്ട്. എല്ലാവരും അക്ഷരത്തിന്റെ മഹത്വം മനസ്സിലാക്കണം. പരന്ന വായനയിൽ കൂടി അറിവ് നേടണം, അതിൽകൂടി ബുദ്ധിക്ക് വികാസം ഉണ്ടാക്കണം. മാനസികമായും, ബുദ്ധിപരവും ആയി വളരണമെന്നും സാക്ഷരത ദിനാസന്ദേശമായി ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *