മാനന്തവാടി: സെപ്റ്റംബർ 8 ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പി കോർഡിനേഷൻ (KAPC) വയനാട് ജില്ലയിൽ നടത്തുന്ന വാരാഘോഷ പരിപാടികളുടെ ജില്ലാ തല ഉത്ഘാടനവും “നടുവേദന ചികിത്സ ഫിസിയോതെറാപ്പിയിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ പ്രകാശനവും
ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ലോക ഫിസിയോതെറാപ്പി ദിനത്തോട് അുബന്ധിച്ച് സൗജന്യ ഫിസിയോതെറാപി ക്യാമ്പുകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ ആണ് വയനാട് ജില്ലയിൽ നടത്തുന്ന പരിപാടികൾ..
KAPC ജില്ലാ ട്രഷർ ഡോ.ജിഷ്ണു,ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോ.കുര്യൻ എന്നിവർ പങ്കെടുത്തു.
പോസ്റ്റർ പ്രകാശനം ചെയ്തു
