വെങ്ങപ്പളളി : വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യപ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂരിക്കാപ്പിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് , വെങ്ങപ്പള്ളി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ മുരിക്കാപ്പ് ജി.ഡബ്ല്യു.എൽപി സ്കൂളിൽ നടന്ന ചടങ്ങ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.നാസർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപഴ്സൺ ഷംന റഹ്മാൻ, വാർഡ് മെമ്പർ പുഷ്പ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ.കെ.റുക്സാന ക്യാംപിനെ കുറിച്ച് വിശദീകരിച്ചു.
