കണിയാമ്പറ്റ :കെ. ഇ.ടി. വയനാട് ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി വിനോദ് പെരുവകയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി നിയാസ് പട്ടാമ്പി ഉത്ഘാടനം ചെയ്തു. വിശിഷ്ടധിതി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ മുഖ്യ പ്രഭാഷണം നടത്തി. സാജൻ ബത്തേരി റിപ്പോർട്ട് അവതരിപ്പിച്ചു.അനുശോചനം അബ്ദുൽ സലാം മേപ്പാടി അവതരിപ്പിച്ചു. തുടർന്ന് ഉപഹാര സമർപ്പണം നിയാസ് പട്ടാമ്പിയും, നിജോ ബത്തേരി,കബീർ കാടമ്പുഴ, ഷെൽവിൻ എന്നിവർ നിർവഹിച്ചു.
വയനാട് ജില്ല കെ ഇ ടി എമർജൻസി ടീം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : അസൈനാർ. കണിയാമ്പറ്റ. സെക്രട്ടറി : മുനീർ കമ്പളക്കാട്
ട്രഷറർ : വിനോദ് പെരുവക
വൈസ് പ്രസിഡന്റ് : മാമു പനമരം, ഷിന്റോലാൽ. ജോ.സെക്രട്ടറി :മനു, കൈസ്. ജില്ല PRO : അബ്ദുൽ സലാം മേപ്പാടി. എന്നിവരെ തിരഞ്ഞെടുത്തു
