കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം തുടങ്ങി.

പടിഞ്ഞാറത്തറ: ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കാപ്പുകുന്ന്
കുടുംബാരോഗ്യകേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം.സി. ഷൗഖീനില്‍നിന്നു പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ആദ്യ കാര്‍ഡ് സ്വീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, വാര്‍ഡ് അംഗം സാജിത നൗഷാദ്, എച്ച്എംസി അംഗങ്ങളായ കെ.ടി. കുഞ്ഞബ്ദുള്ള, വര്‍ഗീസ്, നഴ്‌സിംഗ് ഓഫീസര്‍ ടി.എസ്. രജനി, ഫാര്‍മസിസ്റ്റ് വി.ജെ. സിനി, ഇ ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ സിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *