ബത്തേരി : ഈ വർഷത്തെ ഓണത്തിനോട് അനുബന്ധിച്ച് കുടുംബശ്രീ ഓണം മേളകൾ ജില്ലയിൽ സജീവമാകുകയാണ്. എല്ലാ പഞ്ചായത്തിലും 2 മേളകളും, ജില്ലാതല ഓണം മേള ബത്തേരി മുൻസിപ്പാലിറ്റി അംഗണത്തിലും നടത്തുവാൻ തീരുമാനമായി. ഈ വർഷത്തെ മേളയിൽ കുടുംബശ്രീ ഏകീകൃത ചിപ്സ് ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. എല്ലാ മേളകളിലും ബ്രാൻഡഡ് ചിപ്സ് ലഭ്യമായിരിക്കും. ജില്ലാതല മേളയുടെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് സംഘാടകസമിതി യോഗം ചേർന്നു. കുടുംബശ്രീ സിഡിഎസ് വൈസ് ശ്രീമതി ഷേർളി കൃഷ്ണൻ സ്വാഗതം ആശംസിച്ചു . ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രി ടി കെ രമേശ് ഉൽഘാടനം ചെയ്തു സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി റെജീന മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മാർക്കറ്റിങ് ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ അർഷക് സുൽത്താൻ മേളയുടെ ഫണ്ടിംഗ് വിവരങ്ങളും, NULM സിറ്റി മിഷൻ മാനേജർ ശ്രീമതി അമൽഡ മേളയുടെ ചുമതലകളും വിശദീകരിച്ചു. യോഗത്തിൽ സിഡിഎസ് മെമ്പർ സെക്രട്ടറി, മുനിസിപ്പാലിറ്റി കൗൺസിലർമാരും, സിഡിഎസ് എക്സിക്യുട്ടിവ് അംഗങ്ങളും , ജില്ലാമിഷൻ സ്റ്റാഫുകളും ചർച്ചയിൽ പങ്കെടുത്തു.
ജില്ലയിലെ ബ്രാൻഡിംഗ് ഉൽഘടനവും, ജില്ലാതല മേളയുടെ ഉൽഘടനവും സെപ്റ്റംബർ 12 നു ബത്തേരി മുൻസിപ്പാലിറ്റി ഹാളിൽ വച്ച് നടത്തുന്നതിനും തീരുമാനമായി.
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള സെപ്റ്റംബർ 11 മുതൽ
