തൃശ്ശിലേരി പള്ളി പെരുന്നാൾ; സ്വാഗതസംഘo രുപികരിച്ചു.

തൃശ്ശിലേരി പള്ളി പെരുന്നാൾ; സ്വാഗതസംഘo രുപികരിച്ചു.*

തൃശ്ശിലേരി: സർവ്വമത സംഗമഭൂമിയായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയിൽ പരി.ബസേലിയോസ് ബാവയുടെ 339-ആം ഓർമ്മ പെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.
വികാരി ഫാ. ഷിൻസൺ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടിയ പെരുന്നാൾ പൊതുയോഗത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ നടത്തുവാൻ തീരുമാനിച്ചു. പെരുന്നാൾ കൺവീനർ പി കെ ജോർജ് പുളിക്കകുടിയിൽ, പബ്ലിസിറ്റി & പ്രോഗ്രാം കൺവീനർ അമൽ ചാക്കോ വരമ്പേൽ, അജീഷ് സജി വരമ്പേൽ & മിഥുൻ എൽദോ പുളിക്കകൂടിയിൽ
ഫുഡ്‌ കമ്മിറ്റി ബിനോയ്‌ ഐസക് കണ്ടത്തിൽ &
സാറാമ്മ തോമസ് പൂവ്വണ്ണാംവിളയിൽ,തീർത്ഥയാത്ര കൺവീനർ പി. വി സ്കറിയ പുളിക്കകുടിയിൽ ജോയിന്റ് കൺവീനർ എൽദോ വർഗീസ് മംഗലത്ത്‌, യൽദോ ബേസിൽ സംഗമം കൺവീനർ ബേസിൽ മത്തായി പുളിക്കകുടിയിൽ എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *