കമ്പളക്കാട് : മുസ്ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വൈറ്റ് ഗാർഡ് സംഗമം നടത്തി. വൈറ്റ് ഗാർഡ് സംഗമത്തിൽ കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മാനേജ്മെൻറ് വൈറ്റ് ഗാർഡ് വൊളൻ്റിയർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ വൈറ്റ് ഗാർഡ് നൽകിയ സേവനത്തെ പ്രശംസിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം നെല്ലിയമ്പം അധ്യക്ഷത വഹിച്ചു . ആരോഗ്യ ഗ്രൂപ്പ് ഡയറക്ടർ ഡോ. സാജിദ് ബി എൽ എസ് ട്രെയിനിങ് നൽകി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി പി ഷുക്കൂർ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണോദ്ഘാടനം നടത്തി .പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ഫസൽ ,വി പി യൂസഫ് ,വൈറ്റ്ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ നിംഷാദ് ടി യു ,വി പി മുസ്തഫ ,ആരോഗ്യ പി ആർ ഒ സമീർ കെ എ ,അജു സിറാജുദ്ധീൻ ,അൻവർ മില്ല്മുക്ക് ,നജ്മുദ്ധീൻ ഫൈസി തുടങ്ങിയവർ സംസാരിച്ചു.
വൈറ്റ് ഗാർഡ് സംഗമത്തിൽ യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി കെ കെ ഷാജിത് സ്വാഗതവും നുഹൈസ് അണിയരി നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമവും ഫസ്റ്റ്-എയ്ഡ് കിറ്റ് വിതരണവും നടത്തി
