കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

മീനങ്ങാടി: സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മതേതര കേരളത്തിന് അപകടവും അപമാനവുമാണെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. മടിയിൽ കനമുള്ളതുകൊണ്ടും പലതും മറക്കാൻ ഉള്ളതുകൊണ്ടുമാണ് മുഖ്യമന്ത്രി മൗനം വെടിയാത്തതും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയെ മാറ്റിനിർത്താൻ തയ്യാറാകാത്തതും. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. വി എം വിശ്വനാഥൻ, ശിവരാമൻ മാതമൂല,ടി പി ഷിജു,പി രാധാകൃഷ്ണൻ, അനീഷ് റാട്ടക്കുണ്ട്,റോയി എം പീറ്റർ ,കെ ആർ ഭാസ്കരൻ, വി സി ബിജു, സുന്ദരൻ പി, എ ,ശാരദ മണി’ഉഷാരാജേന്ദ്രൻ ബിന്ദു മോഹൻ റെജീന കാര്യമ്പാടി, ജിബിൻ നൈനാൻ,ടി കെ തോമസ്, എം വൈ യോഹന്നാൻ,പി ജി സുനിൽ, എൻ. ആർ പ്രകാശ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *