കല്‍പ്പറ്റ: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷെരീഫ ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, രാജാറാണി, ടി. മണി എന്നിവര്‍ പ്രസംഗിച്ചു.
വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജര്‍ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറില്‍ ദിവസവും രണ്ട് മുതല്‍ നാലു വരെ സബ്‌സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ഇളവ് അനുവദിക്കും.
കല്‍പ്പറ്റയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി
