വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വൈത്തിരി വൈത്തിരി പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ്, എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് പ്രസിഡണ്ട് വിജേഷ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദേവസ്സി, മെമ്പർമാരായ ജോഷി, ഷിജി, മേരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി, മെഡിക്കൽ ഓഫീസർ ഡോ. മായ ജോർജ്, ഡോ.സ്വാതികൃഷ്‌ണ, ഡോ.ഷിംന, ഫാർമസിസ്റ്റ് റോയി പി.സി, കാർത്തിക, റിയ, രജനി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *