കല്‍പ്പറ്റ: പിഎം ജന്മന് പരിപാടിയുടെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സുംയുക്താഭിമുഖ്യത്തില്‍ ചൂണ്ടേല് സെന്റ് ജൂഡ്സ് പാരിഷ് ഹാളില്‍ ഐഇസി കാമ്പയിന് നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ലീഡ് ബാങ്ക് ഓഫീസര്‍ രാമകൃഷ്ണന്, അസി. പ്രോജക്ട് ഓഫീസര്‍ എന്‍.ജെ. റെജി, കിര്‍ത്താഡ്സ് പ്രതിനിധി ദീപ, ടിഇഒ ഷമീന ബിവി എന്നിവര്‍ പ്രസംഗിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ് സ്വാഗതം പറഞ്ഞു. വൈത്തിരി, പൊഴുതന പഞ്ചായത്തകളിലെ കാട്ടുനായ്ക്ക ഉന്നതികളില്നിന്നുള്ളവര്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐഇസി കാമ്പയിന് നടത്തി
