ആൻ തെരേസയെ ആദരിച്ചു

എടവക: കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മേരിമാത ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്നും കെ.എസ് യു പാനലിൽ മത്സരിച്ച് കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട വിഭിന്ന ശേഷിക്കാരി കൂടിയായ എടവക വീട്ടിച്ചാൽ കൂമാക്കിൽ ആൻ തെരേസയെ ഡി.സി.സി. ജനറൽ സെക്രട്ടറി എച്ച് ബി.പ്രദീപ് മാസ്റ്റർ ആദരിച്ചു.
എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.
നല്ലൂർനാട് മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ, മണ്ഡലം ഭാരവാഹികളായ റെജി.വി.പി, സി.എച്ച് ഇബ്രാഹിം, പി.സി. അബ്ദുള്ള, കെ.എസ്.യു – യൂത്ത് കോൺഗ്രസ് നേതാക്കളായ ബെഞ്ചമിൻ പറയിടം , ടോണി വിത്സൻ , ജോയി കുമാക്കിൽ പ്രസംഗിച്ചു.
പഠനത്തിൽ മികവ് പുലർത്തുന്ന മേരിമാത കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ആൻ തെരേസ മികച്ച വാഗ്മി കൂടിയാണ്. കൂമാക്കിൽ ജോയി -സിനി ദമ്പതികളുടെ മകളാണ് ആൻ തെരേസ

Leave a Reply

Your email address will not be published. Required fields are marked *