വാളത്തൂര്‍ ചീരമട്ടം ക്വാറി: ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

വൈത്തിരി: വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ചീരമട്ടം ക്വാറി ലൈസന്‍സ് റദ്ദാക്കുക,

രേഖകളില്‍ കൃത്രിമം കാണിച്ച മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. റഹിം അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, ഹൈക്കോടതി അഭിഭാഷകന്‍ ടി.എസ്. സന്തോഷ്, റയീസ് കല്‍പ്പറ്റ, ആനന്ദ് ബഷീര്‍ ജോണ്‍, എ. കൃഷ്ണന്‍കുട്ടി, സി.എച്ച്. സഫിയ, പി.കെ. ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. വി. ജാഫര്‍ സ്വാഗതം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *