കല്പറ്റ: മതേതര കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്കിയ നേതാവായിരുന്നു സീതാറാം യച്ചൂരിയെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, ജനാധിപത്യത്തിനും തീരാനഷ്ടമാണ്. ടി ജെ ചാക്കോച്ചന് അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന് ചെറുകര, പി കെ മൂര്‍ത്തി, സി എസ് സ്റ്റാന്‍ലി, പി എം ജോയി പ്രസംഗിച്ചു.
സീതാറാം യച്ചൂരിയുടെ വിയോഗം; കനത്ത നഷ്ടം:- സിപിഐ.
