മാനന്തവാടി : ലോകക്കപ്പ് ആരവങ്ങൾക്ക് മിഴിവേകി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം കായിക വേദി ലോകക്കപ്പ് ക്രിക്കറ്റ് ക്വിസ്സ് മത്സരം നടത്തി. ക്രിക്കറ്റിന്റെ ആരംഭം മുതൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മത്സരങ്ങളിലെ ചോദ്യങ്ങളുമുൾപ്പെടുത്തിയുള്ളതായിരുന്നു ക്വിസ്സ് മത്സരം. ഷമീർ കെ തേറ്റമല ഒന്നാം സ്ഥാനവും അഷ്കർ കെ.എം പിലാക്കാവ് രണ്ടാം സ്ഥാനവും നന്ദു കിഷോർ തേറ്റമല മൂന്നാം സ്ഥാനവും നേടി. ലൈബ്രറി സെക്രടറി തോമസ് സേവ്യർ ജോ. സെക്രട്ടറി ജിലിൻ ജോയി, ലൈബ്രേറിയൻ ഷിനോജ് വി.പി തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ലൈബ്രറി പ്രവർത്തകരായ എ അയൂബ്, നിസാർ സി കെ സുനിത്ത് കെ.പി തുടങ്ങിയവർ ക്വിസ്സ് മാസ്റ്റേഴ്സ് ആയിരുന്നു.
ലോകക്കപ്പ് ക്രിക്കറ്റ് ക്വിസ് മത്സരം നടത്തി
