മാനന്തവാടി: ചികിത്സ സഹായത്തിനായി ഓണ നാളിൽ പായസ ചാലഞ്ച് ഒരുക്കി മാനന്തവാടിയിലെ ജീവകാരുണ്യ കൂട്ടായ്‌മയായ ടീം കനിവ്. മാനന്തവാടി അമ്പുകുത്തി സ്വദേശിനി വിബിത പ്രശാന്ത് രണ്ട് വൃക്കയും തകരാറിലായി ചികിത്സയിലാണ്. ചികിത്സ ചിലവിനായി 20 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സുമനസ്സുകളിൽ ചികിത്സക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ടീം കനിവ് കൂട്ടായ്മ മാനന്തവാടി എരുമത്തെരുവിൽ പായസ ചലഞ്ച് ഒരുക്കിയത്. പായസത്തിന് ആവശ്യമായ ചേരുവകൾ സംഭാവനയായി ലഭിച്ചു. 800 ലിറ്റർപായസമാണ് വിൽപ്പനക്കായി തയ്യാറാക്കിയത്. സാമൂഹ്യ സേവന രംഗത്ത് നിരവധി മാതൃക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കൂട്ടായ്‌മയാണ് ടീം കനിവ്.
സൂരജ് കൂമാർ, പി കെ റഫീഖ്, രാജിവൻ, ഷിഹാബ് മുരുക്കോളി, ഷിബിൻ, ഷിനോജ്, റജീന പടയൻ, സലില, സോഫിയ സുരേഷ് എന്നിവർ പായസ ചലഞ്ചിന് നേതൃത്വം നൽകി,
