ചെമ്പിനോട് ഊരിൽ നിന്നു കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് ഊരിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്കു വേണ്ടി നാട്ടുകാർ നടത്തിയ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ കാണുകയും തുടർന്ന് മാനന്തവാടി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.യു.പ്രവീൺകുമാർ, എം.ബി.ബിനു, മനു ആഗസ്ത്യൻ, ഇ.കെ.ആസിഫ്, കെ.ജെ.ജിതിൽ, ദീപ്ത് ലാൽ, പി. വി.അലക്സാണ്ടർ എന്നിവർ ചേർന്നു പൊലിസിൻ്റെ സഹായത്തോടെ കുളത്തിൽ നിന്ന് തമ്പായിയെ പുറത്തെത്തിച്ച് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *