ബത്തേരി: വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ സര്‍വജന എസ്.എസ്.എല്‍.സി @ 80യുടെയും സഹകരണത്തോടെ ബത്തേരി സ്മിയാസില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ഊണും ഉടുപ്പും പരിപാടിയുടെ ഭാഗമായി
വസ്ത്ര വിതരണമേള നടത്തി. മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡണ്ട് രാജന്‍ തോമസ്, സെക്രട്ടറി എന്‍.വി വര്‍ക്കി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.കെ. പൗലോസ്, ഡയറക്ടര്‍ സി.ഇ. ഫിലിപ്പ്, സര്‍വ ജന SSLC@80 സെക്രട്ടറി വി.എം. വിന്‍സെന്റ്, എല്‍ദോസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. മേളയില്‍ 5000 ല്‍ പരം പേര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
