പുല്‍പ്പള്ളി: പഴശ്ശിരാജ കോളജില്‍ ‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ വുമണ്‍ സെല്‍ സീനിയര്‍ ഓഫീസര്‍ ഇ എസ് സ്മിത വിഷയാവതരണം നടത്തി. സെമിനാറിന്റെയും 2024 -25 വര്‍ഷത്തെ വിമന്‍സ് സെല്ലിന്റെ ഉദ്ഘാടനവും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജാന്‍സി ജോസ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്,ഐശ്വര്യ ലക്ഷ്മി പ്രസംഗിച്ചു.
‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ സെമിനാര്‍ സംഘടിപ്പിച്ചു
