കല്‍പ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് തുരങ്ക പാത ആക്ഷന്‍ കമ്മിറ്റി പൊതുമരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. കെ.കെ. സഹദ്, സി. രാഘവന്‍, മുനീര്‍ പള്ളിയാല്‍, കെ.പി. ഹൈദര്‍ അലി, ടി.ആര്‍. പ്രമോദ്, സി.കെ. ജംഷീര്‍, കമാല്‍ വൈദ്യര്‍, എം.പി. രാജീവ്,
കെ.പി. ഷെറീം, ഒ.ടി. അഷറഫ്, യാക്കൂബ് മുണ്ടക്കൈ, പി.എ. ഷമീല്‍ എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.
തുരങ്ക പാത: ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി
