പുഞ്ചിരിമട്ടം ദുരന്തം: സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണം: ആം ആദ്മി പാര്‍ട്ടി.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രതീക്ഷിത ചെലവിന്റെ കണക്കാണ് കോടതിക്കു ലഭ്യമാക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചു തയാറാക്കിയ പ്രതീക്ഷിത ചെലവുകള്‍ എന്നു സര്‍ക്കാര്‍ വിശദീകരിക്കുന്ന കണക്കുകള്‍ യാഥാര്‍ഥ്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. അജി കൊളോണിയ, മനു മത്തായി, പോള്‍സണ്‍ അമ്പലവയല്‍, ബാബു തച്ചറോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *